Breaking News

Trending right now:
Description
 
Dec 10, 2017

സിനിമാമേഖലയിലെ പീഡനങ്ങളെക്കുറിച്ചു പറയാമെന്നു ബോളിവുഡ്‌ നടി

image സിനിമാ മേഖലയില്‍ താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ചു തുറന്നുപറയാന്‍ തയാറാണെന്നു ബോളിവുഡ്‌ നടിയും മോഡലുമായ റിച്ച ഛദ്ദ വ്യക്തമാക്കി. പക്ഷേ, ആര്‍ക്കെങ്കിലും തന്റെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയണം. എങ്കില്‍മാത്രമേ തുറന്നു പറയാനാവൂ. ഇങ്ങനെ ഉറപ്പുലഭിച്ചാല്‍ താന്‍ മാത്രമല്ല, ഒട്ടേറെ നടിമാര്‍ തുറന്നുപറച്ചിലിന്‌ തയാറാകുമെന്നും പിടിഐക്കു നല്‍കിയ അഭിമുഖയത്തില്‍ റിച്ച പറഞ്ഞു. നിങ്ങള്‍ എനിക്കു ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ തന്നാല്‍, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുനല്‍കിയാല്‍, എന്റെ കരിയര്‍ തടസമില്ലാതെ പോകുമെങ്കില്‍ പേരുകള്‍ തുറന്നുപറയാനും ചിലരെ നാണം കെടുത്താനും എനിക്കുകഴിയും. ഇരകള്‍ക്ക്‌ സുരക്ഷ ഒരുക്കുക എന്നത്‌ സിനിമാമേഖലയ്‌ക്കും സമൂഹത്തിനും നഷ്ടമായെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തുറന്നുപറച്ചിലുകള്‍ ഉണ്ടായാല്‍ നമുക്കു നിരവധി നായകന്മാരെ നഷ്ടപ്പെടുമെന്നു അടുത്തിടെ റിച്ച തുറന്നടിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ സ്‌ത്രീപക്ഷ സിനിമകള്‍ എടുക്കുകയും പുരോഗമന വാദികളാണെന്നു അവകാശപ്പെടുകയും ചെയ്യുന്നവരുടെ പൊയ്‌മുഖം പുറത്താകുമെന്നും റിച്ച ബ്ലോഗില്‍ കുറിച്ചു.