Breaking News

Trending right now:
Description
 
Dec 10, 2017

പാതിരി ആരായാണ്‌ വിരട്ടുന്നതെന്നു മന്ത്രി സ്റ്റാഫിന്റെ പോസ്‌റ്റ്‌

image ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍.യൂജിന്‍ എച്ച്‌. പെരേരയെ വര്‍ഗീയവാദിയെന്നു ആരോപിച്ചു മന്ത്രി തോമസ്‌ ഐസക്കിന്റെ അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുടെ ഫെയ്‌സ്‌ ബുക്‌ പോസ്‌റ്റ്‌ വിവാദത്തില്‍. യൂജിന്‍ പെരേര എന്ന പാതിരി ആരെയാണ്‌ വിരട്ടുന്നത്‌. പാതിരിയുടെ രാഷ്ട്രീയ വിരട്ടലില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തീരുമെന്നു ആരു പറഞ്ഞു. 'ലൗദാത്തോസി'യൊന്നും ഈ വര്‍ഗീയവാദിയായ ഈ പാതിരിക്കു ബാധകമല്ല. 'ഇയാളന്മാരെ' നിലയ്‌ക്കു നിര്‍ത്തുകതന്നെ വേണം.' ഇത്തരത്തിലായിരുന്നു അഡീഷനല്‍ പ്രൈവറ്റ്‌ സെക്രട്ടറി എം.ഗോപകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ വ്യാഴാഴ്‌ച അടിമലത്തുറയിലെത്തിയ മന്ത്രി തോമസ്‌ ഐസക്ക്‌ മത്സ്യത്തൊഴിലാളികളുടെ രോഷപ്രകടനത്തിന്‌ ഇരയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രി സ്റ്റാഫിന്റെ പോസ്‌റ്റ്‌.