Breaking News

Trending right now:
Description
 
Dec 10, 2017

വെളുത്തനിറമുള്ള നവജാത ശിശുവിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

image കട്ടപ്പനയില്‍ യുവതിയായ അമ്മയുടെ ക്രൂരത എട്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞിനോട്‌. കുഞ്ഞിന്റെ കഴുത്തില്‍ വെള്ളത്തുണിചുറ്റിയശേഷം കഴുത്തു ഞെരിച്ചു കൊന്നു. കുഞ്ഞ്‌ മരിച്ചതോടെ പരിഭ്രാന്തിയിലായ അമ്മ ഭര്‍ത്താവിനെ ഫോണില്‍വിളിച്ചു കുഞ്ഞ്‌ അനക്കമില്ലാതെ കിടക്കുകയാണെന്നു ധരിപ്പിച്ചു. ഭര്‍ത്താവെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംശയംതോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിളിച്ചുവരുത്തിയതോടെയാണ്‌ ക്രൂരമായ കൊലപാതകത്തിനു ചുരുളഴിഞ്ഞത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കാഞ്ഞിയാര്‍ മുരിക്കാട്ടുകുടി കണ്ടത്തില്‍കര ബിനുവിന്റെ ഭാര്യ സന്ധ്യയെ (28) അറസ്റ്റു ചെയ്‌തു. കുഞ്ഞിന്‌ വെളുത്ത നിറമായതിനാലും ഭര്‍ത്താവിന്റെ മുഖച്ഛായ ഇല്ലാത്തതിനാലും ഭര്‍ത്താവ്‌ സംശയിക്കുമെന്നു കരുതിയാണ്‌ കൊലപാതകം നടത്തിയതെന്നു സന്ധ്യ പൊലീസിനു മൊഴിനല്‍കി. ബിനു-സന്ധ്യ ദമ്പതികള്‍ക്ക്‌ ഒമ്പതുവയസുള്ള പെണ്‍കുട്ടിയുണ്ട്‌.