Breaking News

Trending right now:
Description
 
Dec 10, 2017

ആറുലക്ഷത്തിന്റെ 200 രൂപ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

image പുതിയ 200 രൂപയുടെ നോട്ടുകള്‍ പ്രചരിക്കുംമുമ്പേ 200ന്റെ കള്ളനോട്ടുകള്‍ ജമ്മുവില്‍ പൊലീസ്‌ പിടികൂടി. പിടിച്ചെടുത്തത്‌ ആറുലക്ഷം രൂപവരും. സംഭവവുമായി ബന്ധപ്പെട്ട്‌ റിയാസി ജില്ലയിലെ മുഹമ്മദ്‌ മക്‌ബൂല്‍ എന്നയാളെ അറസ്റ്റു ചെയ്‌തു. വീട്‌ വാടകയ്‌ക്ക്‌ എടുത്തു കള്ളനോട്ട്‌ അച്ചടിക്കുകയായിരുന്നു ഇയാള്‍. രാജ്യത്ത്‌ 200 രൂപയുടെ നോട്ടുകള്‍ കാര്യമായി പ്രചാരത്തില്‍ എത്തിയിട്ടില്ലെന്നിരിക്കെയാണ്‌ കള്ളനോട്ടിന്റെ വരവ്‌. മുന്തിയ ഇനം കടലാസില്‍ 500, 50 രൂപയുടെ കള്ളനോട്ടുകളും മുഹമ്മദ്‌ മക്‌ബൂല്‍ അച്ചടിച്ചിരുന്നു. ഡിസംബര്‍ ആദ്യം 500 രൂപയുടെ ഏതാനും കള്ളനോട്ടുകള്‍ പൊലീസ്‌ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ നടന്ന അന്വേഷണത്തിലാണ്‌ അച്ചടികേന്ദ്രം റെയ്‌ഡ്‌ ചെയ്യുന്നതും മുഹമ്മദ്‌ മക്‌ബൂലിനെ കസ്റ്റഡിയില്‍ എടുക്കുന്നതും. കൂടുതല്‍ അന്വേഷണം ആരംഭിച്ചു.