Dec 09, 2017
ആധാര്‍കാര്‍ഡ്: നിലപാട് വ്യക്തമാക്കണമെന്ന് ജോര്‍ജി വര്‍ഗീസ്
ആധാര്‍കാര്‍ഡ് എടുത്തിട്ടുള്ള വിദേശ ഇന്ത്യാക്കാരുടെ കാര്യത്തില്‍
എന്തുനിലപാടാണ് അധികൃതര്‍ എടുത്തിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നു
ജോര്‍ജി വര്‍ഗീസ് ആവശ്യപ്പെട്ടു. നവംബര്‍ 15നു കേന്ദ്രസര്‍ക്കാര്‍
പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആധാര്‍കാര്‍ഡ് വിദേശ ഇന്ത്യാക്കാര്‍ക്ക്
ആവശ്യമില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്ന ദിവസത്തിന്റെ
തൊട്ടുമുമ്പുള്ള 12 മാസത്തില്‍ 182 ദിവസങ്ങളില്‍ ഇന്ത്യയില്‍ താമസിക്കാത്ത
ഒരാള്‍ക്കും ആധാര്‍കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്നും
വിജ്ഞാപനത്തില്‍ പറയുന്നു. വിദേശ ഇന്ത്യാക്കാര്‍ക്കുള്ള എന്‍ആര്‍ഐ
അക്കൗണ്ടുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും
എസ്ബിഐ നവംബറില്‍ വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം ഇന്ത്യയിലെത്തിയ
നല്ലൊരുപങ്കും വിദേശമലയാളികള്‍ ആധാര്കാര്ഡിനുവേണ്ടി അക്ഷയകേന്ദ്രങ്ങളില്‍
ചിലവഴിച്ചിരുന്നു. ആധാര്‍ കാര്‍ഡിനുവേണ്ടി ഡ്രൈവിങ് ലൈസന്‍സ് എടുത്തവരും
ഇവരില്‍പ്പെടും. വസ്തുക്രിയവിക്രയങ്ങള്ക്കും ബാങ്കുസംബന്ധമായ
പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകളിലും ആധാര്‍
നിര്‍ബന്ധമാക്കിയത് വിദേശമലയാളികളെ ശരിക്കും വലച്ചു. ഫൊക്കാന
ഉള്‍പ്പെടെയുള്ള ചില മലയാളി സംഘടനകള്‍ ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാരിലും
കോണ്‍സലേറ്റുകളിലും നിരന്തരം സമ്മര്‍ദ്ദംചെലുത്തുകയും ചെയ്തു.
തുടര്‍ന്നാണ് വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്ന
നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളോ
മറ്റ് ഏതെങ്കിലും പ്രസ്ഥാനങ്ങളോ ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍,
തങ്ങള്‍ വിദേശമലയാളികളാണെന്നും തങ്ങളെ ആധാര്‍കാര്‍ഡിന്റെ പരിധിയില്‍
ഉള്പ്പെടുത്തിയിട്ടില്ലായെന്നു അറിയിക്കേണ്ടതും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള വിദേശ ഇന്ത്യാക്കാരുടെ
കാര്യത്തില്‍ എന്തു നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നു
വ്യക്തമാക്കിയിട്ടില്ലെന്നു ജോര്‍ജി വര്‍ഗീസ് ചൂണ്ടിക്കാട്ടി.