Breaking News

Trending right now:
Description
 
Dec 09, 2017

മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരില്‍ ഒരാള്‍ക്ക്‌ ജോലി പ്രഖ്യാപിച്ചു

image ഓഖി ചുഴലിക്കാറ്റ്‌ ദുരന്തത്തിന്‌ ഇരയായ കുടുംബങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുന്നതിനു സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരില്‍ ഒരാള്‍ക്ക്‌ ജോലി നല്‍കും. മത്സ്യഫെഡിലും മത്സ്യബന്ധന വകുപ്പിനു കീഴിലെ മറ്റ്‌ ഏജന്‍സികളിലുമാണ്‌ തൊഴില്‍ നല്‍കുക. ജനങ്ങളില്‍നിന്നു സഹായം അഭ്യര്‍ഥിച്ചു പ്രത്യേക ഫണ്ട്‌ സ്വരൂപിക്കാനും ധാരണയായിട്ടുണ്ട്‌. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരോട്‌ ഒരു ദിവസത്തെ വേതനം അഭ്യര്‍ഥിക്കും. നേരത്തെ പ്രഖ്യാപിച്ച വിവിധ ധനസഹായങ്ങള്‍ ഒഴിവാക്കി പകരം ഒരാഴ്‌ചത്തേക്ക്‌ ഒരു കുടംബത്തിനു 2000 രൂപ നല്‍കും. തീരദേശ പൊലീസിലേക്ക്‌ 200 പേരെ റിക്രൂട്ട്‌ ചെയ്യുമ്പോള്‍ മരിച്ചവര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കു മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ 20 ലക്ഷംരൂപയാണ്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചതെങ്കിലും 25 ലക്ഷം രൂപയുടെ സഹായം ഉറപ്പാക്കുമെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ യോഗത്തില്‍ വ്യക്തമാക്കി.