Breaking News

Trending right now:
Description
 
Dec 09, 2017

ബംഗാളിത്തൊഴിലാളിടെ തീ കൊളുത്തി കൊല്ലുന്ന വീഡിയോ പുറത്ത്‌

image രാജസ്ഥാനില്‍ ബംഗാളില്‍നിന്നുള്ള തൊഴിലാളി മുഹമ്മദ്‌ അഫ്‌റസൂലിനെ (48) മഴുകൊണ്ട്‌ അടിച്ചു വീഴ്‌ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ രാജസമന്ദ്‌ ജില്ലയിലെ ശംബുനാഥ്‌ റൈഗറിനെ അറസ്റ്റു ചെയ്‌തു. രാജസമന്ദ്‌ ജില്ലയിലെ രാജ്‌ നഗറിലാണ്‌ ക്രൂരസംഭവം അരങ്ങേറിയത്‌. കൊല നടത്തിയ ആളാണ്‌ ജീവനോടെ കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചത്‌. പ്രണയം നടിച്ചു മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്ന എല്ലാവര്‍ക്കും ഇതാകും വിധിയെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്‌. വീഡിയോ ചിത്രീകരിച്ച ആളെ കണ്ടെത്തിയിട്ടില്ല. തന്റെ പ്രവൃത്തിയെ ന്യായികരിക്കുന്ന ശംബുനാഥിന്റെ മറ്റൊരു വീഡിയോയും പ്രചരിച്ചിട്ടുണ്ട്‌.