Breaking News

Trending right now:
Description
 
Dec 09, 2017

മരണം 39; ഒമ്പത്‌ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല.

image ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 180 പേരെ നാവികസേന ലക്ഷദ്വീപില്‍നിന്നു കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധനമേഖലയില്‍ 17 ബോട്ടുകളിലായാണ്‌ ഐഎന്‍എസ്‌ കല്‍പ്പേനി നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്‌. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്‌. നാലു മൃതദേഹങ്ങള്‍കൂടി ഇന്നലെ കണ്ടെത്തിയതോടെ മരണസംഖ്യ 39 ആയി. ഒമ്പതു മൃതദേഹങ്ങള്‍ ഇനി തിരിച്ചറിയാനുണ്ട്‌. ഇതിനിടെ കടലില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച്‌ സര്‍ക്കാര്‍ രണ്ടാമതും കണക്കെടുപ്പു നടത്തിയിരുന്നു. കാണാതായവരുടെ എണ്ണം 397 എന്നാണ്‌ പുതിയകണക്ക്‌. ആദ്യത്തെ കണക്കെടുപ്പില്‍ 92 പേരെന്നായിരുന്നു സര്‍ക്കാരിന്റെ സ്ഥിരീകരണം. ചുഴലിക്കാറ്റില്‍പ്പെട്ട്‌ കടലില്‍ അകപ്പെട്ടവര്‍ക്കായി പത്താംദിവസമായ ഇന്നും തിരച്ചില്‍ തുടരുകയാണ്‌. നാവികസേനയുടെ കപ്പലുകളില്‍ ആറെണ്ണം കേരളാ തീരത്തും ആറെണ്ണം ലക്ഷദ്വീപ്‌ തീരത്തുമാണുള്ളത്‌. ചെന്നൈയില്‍നിന്നും മുംബൈയില്‍നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്‌. നാവികസേനയുടെ നാലു ഹെലികോപ്‌റ്ററുകളും കോസ്‌റ്റ്‌ഗാര്‍ഡിന്റെ ബോട്ടുകളും കേരളാതീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകല തിരച്ചില്‍ തുടരുകയാണ്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ മത്സ്യത്തൊഴിലാളികളും സേനയ്‌ക്കൊപ്പമുണ്ട്‌. ചുഴലിക്കാറ്റില്‍ അകപ്പെട്ട 36 പേരെ കോസ്‌റ്റ്‌ഗാര്‍ഡ്‌ വ്യാഴാഴ്‌ച കരയ്‌ക്കെത്തിച്ചിരുന്നു. ആളില്ലാതെ ഒഴുകി നടന്ന നാലു ബോട്ടുകളും കരയ്‌ക്കെത്തിച്ചു.