Breaking News

Trending right now:
Description
 
Dec 07, 2017

തെരേസ മേയെ വധിക്കാനുള്ള പദ്ധതി തകര്‍ത്തു

image ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ഇസ്ലാമിസ്റ്റുകളുടെ പദ്ധതി തകര്‍ത്തതായി ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേര്‍ അറസ്റ്റിലായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പത്ത്‌ ഡൗണിങ്‌ സ്‌ട്രീറ്റില്‍ നാടന്‍ ബോംബ്‌ സ്‌ഫോടനം നടത്താനും തുടര്‍ന്നുള്ള ബഹളത്തില്‍ മേയെ കുത്തിക്കൊല്ലാനുമാണ്‌ ഭീകരര്‍ പദ്ധതിയിട്ടത്‌. ബംഗ്ലാദേശില്‍ വേരുകളുള്ള നൈമൂര്‍ സഖറിയാ റഹ്മാന്‍ (20), പാക്‌ - ബ്രിട്ടീഷ്‌ വംശജനായ മുഹമ്മദ്‌ അക്വിബ്‌ ഇമ്രാന്‍ (21) എന്നിവരാണ്‌ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ അറസ്റ്റു ചെയ്‌തത്‌. നവംബര്‍ 28നു ഇവര്‍ അറസ്റ്റിലായെങ്കിലും കഴിഞ്ഞദിവസമാണ്‌ സംഭവം പുറത്തുവിട്ടത്‌. കോടതിയില്‍ ഹാജരാക്കിയ ഇരുവരും കുറ്റം നിഷേധിച്ചു. ഡിസംബര്‍ 20വരെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഭീകരപ്രവര്‍ത്തനത്തിനു പദ്ധതി തയാറാക്കിയെന്നാണ്‌ ഇവര്‍ക്കെതിരെയുള്ള കുറ്റം. ഭീകരപ്രവര്‍ത്തനത്തിനായി ലിബിയയില്‍ പോകാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രത്യേക കേസുമുണ്ട്‌.