Breaking News

Trending right now:
Description
 
Dec 07, 2017

ട്രംപിന്റെ പ്രഖ്യാപനം: ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം

image ഇസ്രലേയിലന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്ന നയംമാറ്റം യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചു. ടെല്‍ അവീവിലുള്ള യുഎസ്‌ എംബസി ജറുസലേമിലേക്ക്‌ മാറ്റിസ്ഥാപിക്കുന്നതിനും അദ്ദേഹം ഉത്തരവിട്ടു. ഇസ്രയേല്‍-പാലസ്‌തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ്‌ പ്രഖ്യാപനമെന്നു ട്രംപ്‌ വ്യക്തമാക്കി. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താല്‍പര്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെങ്കില്‍ അത്‌ യുഎസ്‌ അംഗീകരിക്കും. അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ്‌.അന്തിമ നിലപാട്‌ എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറസലേം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുമാനം പ്രഖ്യാപിക്കുന്നതിനുമുമ്പു ട്രംപ്‌ പാലസതീന്‍ പ്രസിഡന്റ്‌ മഹ്മൂദ്‌ അബ്ബാസ്‌, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്‌, സൗദ്‌ അറേബ്യയുടെ സല്‍മാന്‍ രാജാവ്‌, ഈജിപ്‌ത്‌ പ്രസിഡന്റ്‌ അബ്ദുല്‍ ഫത്താ അല്‍സിസി എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം, ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലെത്തിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. മുസ്ലീം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തുവന്നു. ഗാസയില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തവര്‍ അമേരിക്കന്‍, ഇസ്രയേലി പതാകകള്‍ കത്തിച്ചു.