Breaking News

Trending right now:
Description
 
Dec 07, 2017

ഓഖി ചുഴലിക്കാറ്റ്‌: ഇന്നു മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു

image ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ആലപ്പുഴയ്‌ക്കും കൊച്ചിക്കുമിടയ്‌ക്ക്‌ കടലില്‍നിന്നും മറ്റൊരാളുടെ മൃതദേഹം കായംകുളത്തിനു സമീപം അഴീക്കലില്‍നിന്നും കണ്ടെടുത്തു. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തീരസേന നടത്തിയ തിരച്ചിലില്‍ ഇന്നു രാവിലെയാണ്‌ രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. ഈ മൃതദേഹങ്ങള്‍ വൈകിട്ടോടെ വിഴിഞ്ഞം തീരത്ത്‌ എത്തിക്കും. അഴീക്കലിലെ മൃതദേഹം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ കണ്ടെത്തുകയായിരുന്നു. ദുരന്തം നടന്ന്‌ എട്ടാംദിവസമാണ്‌ മൃതദേഹങ്ങള്‍ ലഭിച്ചത്‌. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ കണക്കുകളില്‍ വൈരുദ്ധ്യമാണുള്ളത്‌. വീണ്ടും കണക്കെടുപ്പ്‌ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഇനി എത്രപേര്‍ തിരികെ എത്താനുണ്ട്‌ എന്നതില്‍ തീരമേഖലയില്‍ ആശങ്ക തുടരുകയാണ്‌. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ എറണാകുളം ചെല്ലാനത്ത്‌ ദുരിതാശ്വാസ ക്യാംപില്‍ റിലേ നിരാഹാരസമരം തുടരുകയാണ്‌. ഇന്ന്‌ വൈദികര്‍ സമരത്തില്‍ പങ്കെടുക്കും.