Breaking News

Trending right now:
Description
 
Dec 07, 2017

മദ്യം വാങ്ങാനുള്ള കുറഞ്ഞപ്രായം 23 ആക്കാന്‍ തീരുമാനം

image മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ 21 ആയിരുന്നു പ്രായം കണക്കാക്കിയിരുന്നത്‌. പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ അബ്‌കാരി നിയമത്തില്‍ ഭേദഗതി ചെയ്യും. ഇതിന്‌ ഓര്‍ഡിനന്‍സ്‌ ഇറക്കാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞപ്രായം 18ല്‍നിന്ന്‌ 21 ആക്കിയത്‌. കള്ളില്‍ സ്റ്റാര്‍ച്ച്‌ അടക്കം മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷയും കുറച്ചു. ഇങ്ങനെ പിടിക്കപ്പെട്ടാല്‍ ആറുമാസം തടവും 25,000 രൂപയുമാണ്‌ കുറച്ച പിഴശിക്ഷ. നിലവില്‍ രണ്ടുവര്‍ഷം തടവും 50,000 രൂപയുമാണ്‌ ശിക്ഷ.