Breaking News

Trending right now:
Description
 
Dec 07, 2017

ജിഗ്നേശ്‌ മെവാനിക്കു നേരെ ബിജെപിയുടെ ആക്രമണം

image ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണം ഇന്നു അവസാനിക്കാനിരിക്കെ വഡ്‌ഗാം മണ്ഡലത്തിലെ തക്കര്‍വാദ ഗ്രാമത്തില്‍ പ്രചരണത്തിന്‌ എത്തിയ ദലിത്‌ പ്രക്ഷോഭ നേതാവ്‌ ജിഗ്നേശ്‌ മെവാനിക്കു നേരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്‌. ബുധനാഴ്‌ച പ്രചരണത്തിന്‌ ഗ്രാമത്തിലെത്തിയ ജിഗ്നേശ്‌ മെവാനിയുടെ വാഹനവ്യൂഹത്തിനു നേരെയാണ്‌ ആക്രമണം നടന്നത്‌. ജിഗ്നേശ്‌ മെവാനി സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. ബിജെപിയാണ്‌ ആക്രമണത്തിനു പിന്നിലെന്നു ജിഗ്നേശ്‌ മെവാനി ആരോപിച്ചു. അതേസമയം, ഇന്നു കലാശകൊട്ടോടെ ആദ്യഘട്ട പ്രചാരണത്തിനു സമാപനം കുറിക്കും. അഭിപ്രായ സര്‍വേയില്‍ ബിജെപിക്കാണ്‌ മുന്‍തൂക്കം. ബിജെപി 116വരെ സീറ്റു നേടുമെന്നാണ്‌ ഇന്ത്യാ ടിവി-വോട്ടേഴ്‌സ്‌ മൂഡ്‌ രിസര്‍ച്ച്‌ അഭിപ്രായ സര്‍വേയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ്‌ വോട്ടുശതമാനത്തില്‍ മുന്നോട്ടുപോകുമെങ്കിലും ആ നേട്ടം സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകില്ലെന്നാണ്‌ വ്യ്‌ക്തമാക്കുന്നത്‌.