Breaking News

Trending right now:
Description
 
Dec 07, 2017

ഓഖി ചുഴലിക്കാറ്റ്‌: മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 20 ലക്ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

image ഓഖി ചുഴലിക്കാറ്റില്‍പെട്ട്‌ കടലില്‍ മുങ്ങിമരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക്‌ 20 ലക്ഷം രൂപവീതം നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതടക്കം ദുരന്തബാധിതര്‍ക്കു 150 കോടിയോളം രൂപയുടെ പാക്കേജിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. റവന്യു, ഫിഷറീസ്‌ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ്‌ പാക്കേജിനു രൂപം നല്‍കിയത്‌. നേരത്തെ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള അഞ്ചുലക്ഷം രൂപയും ബദല്‍ ജീവനോപാധിക്ക്‌ ഫിഷറീസ്‌ വകുപ്പു നല്‍കുന്ന അഞ്ചുലക്ഷം രൂപയും ഉള്‍പ്പെടെയാണ്‌ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു ലഭിക്കുക. കൃഷിനാശം, വീട്‌ നഷ്ടപ്പെട്ടല്‍, ചികിത്സാ ചെലവ്‌ എന്നിവയ്‌ക്കും സഹായം നല്‍കും. കടലില്‍ പോകാന്‍ കഴിയാതെ കഴിയുന്ന എല്ലാ മത്സ്യത്തൊഴിലാളി അഞ്ച്‌ അംഗ കുടുംബങ്ങള്‍ക്കും പ്രതിദിനം പരമാവധി 300 രൂപവീതം നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യറേഷന്‍ ഒരുമാസത്തേക്കു തുടരും. ഇതിനിടെ കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താന്‍ തീരരക്ഷാസേനയും നാവികസേനയും മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്ന്‌ രാപ്പകല്‍ തുടര്‍ച്ചയായി തിരച്ചില്‍ നടക്കുന്നുണ്ട്‌. 92 പേരെകൂടി കണ്ടെത്താനുണ്ടെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വീണ്ടും കണക്കെടുപ്പു ആരംഭിച്ചു. തിരുവനന്തപുരത്തുമാത്രം 174 പേരെ കാണാതായെന്നാണ്‌ ലത്തീന്‍ അതിരൂപതയുടെ കണക്ക്‌.