Breaking News

Trending right now:
Description
 
Dec 07, 2017

മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി ഉപേക്ഷിച്ച നവജാതശിശു ആറുദിവസത്തിനുശേഷം മരിച്ചു

image മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി പ്ലാസ്റ്റിക്‌ ബാഗിലാക്കി മാതാപിതാക്കള്‍ക്കു നല്‍കിയ ഇരട്ടക്കുട്ടികളില്‍ ജീവനുണ്ടെന്നു കണ്ടെത്തിയ ആണ്‍കുട്ടി ആറുദിവസത്തിനുശേഷം മരിച്ചു. ഡല്‍ഹി ഷാലിമാര്‍ബാഗിലെ മാക്‌സ്‌ ആശുപത്രി അധികൃതരാണ്‌ ഇത്തരത്തിലൊരു അനാസ്ഥകാട്ടിയത്‌. ഉത്തരവാദികളായ ഡോക്ടര്‍മാരെ അറസ്‌റ്റ്‌ ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ബന്ധുക്കള്‍ ആശുപത്രിയുടെ പുറത്തു സമരം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണു വര്‍ഷ (21) മാക്‌സ്‌ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. അതില്‍ പെണ്‍കുഞ്ഞ്‌ ജനിച്ചയുടന്‍ മരിച്ചു. ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന്‌ ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക്‌ ബാഗിലാക്കി മാതാപിതാക്കള്‍ക്കു കൈമാറി. സംസ്‌കാര ചടങ്ങിനിടെയാണ്‌ ആണ്‍കുഞ്ഞിന്‌ അനക്കം കണ്ടത്‌. ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചു വിദഗ്‌ധ ചികിത്സനല്‍കി. ഏതാനും ദിവസങ്ങളിലായി വെന്റിലേറ്ററുടെ സഹായത്തോടെ കുട്ടി ശ്വസിച്ചിരുന്നത്‌. ഇന്നലെ മരിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ മാക്‌സ്‌ ആശുപത്രി ഹെല്‍ത്ത്‌ കെയറിലെ ഡോക്ടര്‍മാരായ എ.പി.മേത്ത, വിശാല്‍ഗുപ്‌ത എന്നിവരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. ആശുപത്രിയുടെ ലൈസന്‍സ്‌ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന്‌ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്രകുമാര്‍ വ്യക്തമാക്കി.