Breaking News

Trending right now:
Description
 
Dec 07, 2017

ഉത്തേജകമരുന്നടിച്ചാല്‍ ഗുസ്‌തിക്കാര്‍ക്ക്‌ അഞ്ചുലക്ഷംരൂപ പിഴ നല്‍കേണ്ടിവരും

image ഉത്തേജകമരുന്നടിച്ച്‌ പിടിയിലാകുന്ന ഗുസ്‌തിക്കാരില്‍നിന്നു അഞ്ചുലക്ഷം രൂപ പിഴ ഈടാക്കാന്‍ ദേശീയ ഗുസ്‌തി ഫെഡറേഷന്‍ തീരുമാനിച്ചു. പിഴ അടയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താരങ്ങള്‍ക്ക്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തും. രാജ്യത്ത്‌ ഗുസ്‌തി താരങ്ങള്‍ക്കിടയില്‍ ഉത്തേജകമരുന്ന്‌ ഉപയോഗം കൂടുതലാകുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. ഭീമമായ പിഴ അടപ്പിച്ചാല്‍ ഉത്തേജകമരുന്നടിയില്‍നിന്നു താരങ്ങള്‍ പിന്മാറുമെന്ന പ്രതീക്ഷയാണ്‌ തീരുമാനത്തിനു പിന്നില്‍. നിലവില്‍ നാലുവര്‍ഷംവരെ വിലക്കാണ്‌ ശിക്ഷ. വിലക്ക്‌ കാലാവധി പൂര്‍ത്തിയാക്കി വീണ്ടും കളത്തിലിറങ്ങണമെങ്കില്‍ ഇനി മുതല്‍ ഫെഡറേഷനില്‍ പിഴ അടയ്‌ക്കേണ്ടിവരും.