Breaking News

Trending right now:
Description
 
Dec 06, 2017

റോക്ക്‌ സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു

image ഫ്രഞ്ച്‌ റോക്ക്‌ ആന്‍ഡ്‌ റോള്‍ സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു. 74 വയസായിരുന്നു പ്രായം. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്നു. 1960ല്‍ പുറത്തിറങ്ങിയ ഹലോ ജോണി എന്ന ആല്‍ബത്തിലൂടെയാണ്‌ ഹാല്ലിഡേ സംഗീതയാത്രയ്‌ക്ക്‌ തുടക്കമിട്ടത്‌. 1961-ല്‍ പുറത്തിറങ്ങിയ ലെറ്റ്‌സ്‌ ട്വിറ്റ്‌സ്‌ എഗൈന്‍ എന്ന കവര്‍ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തമാക്കി. ലോകമെങ്ങും ആരാധകരുണ്ട്‌. അദ്ദേഹത്തിന്റെ 110 മില്യണില്‍ അധികം ആല്‍ബങ്ങള്‍ വിറ്റുപോയിട്ടുണ്ട്‌. ചില ചിത്രങ്ങളിലും ജോണി ഹാല്ലിഡേ വേഷമിട്ടിട്ടുണ്ട്‌. ഫ്രാന്‍സിന്‌ റോക്ക്‌ ആന്‍ഡ്‌ റോള്‍ സംഗീതം പരിചയപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ജോണി ഹാല്ലിഡേ. 1997ല്‍ ഫ്രഞ്ച്‌ സര്‍ക്കാരിന്റെ ഷെവലിയര്‍ ഓഫ്‌ ദി ലീജിയന്‍ ഓഫ്‌ ഹോണര്‍ ബഹുമതി ലഭിച്ചു.