Breaking News

Trending right now:
Description
 
Dec 06, 2017

ഓഖി ചുഴലിക്കാറ്റ്‌: ലക്ഷദ്വീപില്‍ 500 കോടിയുടെ നഷ്ടം

image ലക്ഷദ്വീപില്‍ കഴിഞ്ഞദിവസത്തെ ഓഖി ചുഴലിക്കാറ്റ്‌ 500 കോടിരൂപയുടെ നഷ്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്‌. ഏറ്റവുമധികം നാശനഷ്ടമുണ്ടായ മിനിക്കോട്‌ ദ്വീപില്‍ 80 ശതമാനം തെങ്ങുകളും നിലംപൊത്തി. കനത്ത കാര്‍ഷിക നഷ്ടമാണു ദ്വീപിലുണ്ടായത്‌. വീടുകളും റോഡുകളും മരങ്ങളും മീന്‍പിടുത്ത ബോട്ടുകളും വ്യാപകമായി നശിച്ചു. എന്നാല്‍, മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ദ്വീപ്‌ നിവാസികളും ലക്ഷദ്വീപ്‌ ഭരണകൂടവും നാവികസേനയും ഉള്‍പ്പെടെയുള്ള ഏജന്‍സികളും ചേര്‍ന്ന്‌ മൂന്നൂറിലേറെപ്പേരെ കടലില്‍നിന്നു രക്ഷപ്പെടുത്തി. ഇവരിലേറെയും തമിഴ്‌നാട്‌, പുതുച്ചേരി എ്‌ന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌. കല്‍പേനയിലെ ദുരിതാശ്വാസ ക്യാംപില്‍മാത്രം 140 മത്സ്യത്തൊഴിലാളികളുണ്ട്‌. ഇവരില്‍ ബോട്ട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ ലക്ഷദ്വീപ്‌ ഭരണകൂടത്തിന്റെ കപ്പലുകളില്‍ നാട്ടിലേക്കു മടങ്ങാന്‍ വഴിയൊരുക്കുമെന്നു ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാറൂഖ്‌ ഖാന്‍ വ്യക്തമാക്കി.