Breaking News

Trending right now:
Description
 
Dec 06, 2017

അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വാദം ഫെബ്രുവരി എട്ടുമുതല്‍

image അയോധ്യ-ബാബറ മസ്‌ജിദ്‌ ഭൂമി തര്‍ക്കം സംബന്ധിച്ച കേസില്‍ ഫെബ്രുവരി എട്ടുമുതല്‍ വാദം കേള്‍ക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകാവുന്ന കേസാണെന്നും അതിനാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം 2019 ജൂലൈയില്‍ പരിഗണിച്ചാല്‍മതിയെന്നും സുന്നി വഖഫ്‌ ബോര്‍ഡിനുവേണ്ടി കപില്‍ സിബില്‍വാദിച്ചു. കേസ്‌ വേഗത്തില്‍ പരിഗണിക്കുന്നതു കക്ഷിപോലുമല്ലാത്ത വ്യക്തിയുടെ ആവശ്യപ്രകാരമാണ്‌. ഒരു പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാഗ്‌ദാനം നടപ്പാക്കുക മാത്രമാണ്‌ ഉദ്ദേശ്യം. കോടതി ഈ കെണിയില്‍ വീഴരുത്‌-സിബില്‍ ചൂണ്ടിക്കാട്ടി. ഉടമസ്ഥത സംബന്ധിച്ച കേസിന്റെ ഫലം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതു ശരിയാണെങ്കിലും കേസ്‌ മാറ്റിവയ്‌ക്കുന്നതിന്‌ ഉന്നയിക്കുന്ന കാരണങ്ങള്‍ അലോസരപ്പെടുത്തുന്നുവെനനു രാമജന്മഭൂമി ട്രസ്റ്റിനുവേണ്ടി ഹരീഷ്‌ സാല്‍വെ വാദിച്ചു. കേസ്‌ 2019ജൂലൈയിലേക്കു മാറ്റണമെന്ന സുന്നി വഖഫ്‌ ബോര്‍ഡിന്റെയും ബാബറി മസ്‌ജിദ്‌ ആക്ഷന്‍ കമ്മിറ്റിയുടെയും ആവശ്യം കോടതി തള്ളി.