Breaking News

Trending right now:
Description
 
Dec 06, 2017

ജിഷ്‌ണുവിന്റെ മരണം സിബിഐ അന്വേഷിക്കും

image തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രണോയിയെ കോളജ്‌ ഹോസ്‌റ്റലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതു സംബന്ധിച്ചു കേസ്‌ സിബിഐ അന്വേഷിക്കും. കേന്ദ്രസര്‍ക്കാരാണ്‌ ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിച്ചത്‌. കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലു ഉള്‍പ്പെടെ കേസിലെ ഏഴു പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്‌. ശക്തിവേലുവിനു ജാമ്യം നല്‍കിയതു ചോദ്യം ചെയ്‌തുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്‌ണുവിന്റെ അമ്മ മഹിജയുടെ അപേക്ഷയുമാണ്‌ ജഡ്‌ജിമാരായ എന്‍.വി.രമണ, എസ്‌.അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച്‌ തീര്‍പ്പാക്കിയത്‌. സിബിഐ അഞ്ചുമാസം വൈകിച്ചതു തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിരിക്കാമെന്നു കോടതി വാക്കാല്‍ വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുണ്ടെങ്കില്‍ സിബിഐക്ക്‌ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചു കഴിഞ്ഞ ജൂണ്‍ 15ന്‌ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. കേസ്‌ സിബിഐ അന്വേഷിക്കുന്നതാവും ഉചിതമെന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌. കേസ്‌ സിബിഐ അന്വേഷി്‌കകുമെന്ന സര്‍ക്കാര്‍ തീരുമാനം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ്‌ കോടതിയെ അറിയിക്കുകയായിരുന്നു.