Breaking News

Trending right now:
Description
 
Dec 06, 2017

ഒറ്റപ്പെടല്‍ സഹിച്ചില്ല; മരണവാര്‍ത്തനല്‍കി: ജോസഫ്‌

image സ്വന്തം മരണവാര്‍ത്തയും പരസ്യവും പത്രങ്ങളില്‍ നല്‍കി മുങ്ങുകയും പിന്നീട്‌ കോട്ടയത്ത്‌ പൊലീസിന്റെ പിടിയിലാവുകയും ചെയ്‌ത തളിപ്പറമ്പ്‌ കുറ്റിക്കോല്‍ മേലുക്കുന്നേല്‍ ജോസഫിന്‌ പറയാന്‍ സ്വകാര്യദുഃഖങ്ങള്‍ മാത്രം. വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഏറെ ദുഃഖമുണ്ടാക്കിയിരുന്നുവെന്നും ഇതോടെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാണ്‌ പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നും ജോസഫ്‌ പൊലീസിന്‌ മൊഴിനല്‍കി. വര്‍ഷങ്ങളായി തളിപ്പറമ്പിലുള്ള വീട്ടില്‍ ജോസഫും ഭാര്യ മേരിക്കുട്ടിയും ഒറ്റയ്‌ക്കാണ്‌ താമസിച്ചിരുന്നത്‌. നാലുമക്കളില്‍ രണ്ടുപേര്‍ വിദേശത്താണ്‌. ഏതാനും നാളുകള്‍ക്കുമുമ്പാണ്‌ ക്യാന്‍സര്‍ രോഗം പിടിപെട്ടതായി അറിയുന്നത്‌. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അസുഖങ്ങള്‍ വേട്ടയാടിയതോടെ ആര്‍ക്കും ഭാരമാകാതെ ജീവിതത്തില്‍നിന്നു മടങ്ങണമെന്നു തീരുമാനിച്ചത്‌. ഒറ്റപ്പെടലും കുടുംബത്തില്‍നിന്നു ഒഴിവായാല്‍ ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്ന ചിന്തയാണ്‌ മരിക്കാന്‍ തീരുമാനിച്ചു പത്രപ്പരസ്യം നല്‍കിയത്‌. നാട്ടിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നു ജോസഫ്‌ പറഞ്ഞെങ്കിലും ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 29നാണ്‌ ജോസഫ്‌ സ്വന്തം മരണവാര്‍ത്ത പത്രങ്ങളില്‍ നല്‍കിയത്‌. വിദ്യാര്‍ഥി രാഷ്ട്രീയം മുതലുള്ള കാര്യങ്ങളും പുരസ്‌കാരങ്ങളും സ്ഥാനങ്ങളും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും പേരുസഹിതമുള്ള പരസ്യത്തില്‍ ജഗതിയിലുള്ള മകന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്‌ക്കുമെന്നും സംസ്‌കാരം സെ്‌#റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയിലെന്നുമുണ്ട്‌. 30നു രാവിലെ ബന്ധുള്‍ ജോസഫ്‌ മരിച്ചിട്ടില്ലെന്നു പത്രം ഓഫീസുകളില്‍ അറിയിക്കുകയായിരുന്നു.