Breaking News

Trending right now:
Description
 
Dec 06, 2017

ഗുജറാത്തില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട്‌ പുതിയ സര്‍വേ; മോദിയുടെ ജനപ്രീതി കുറഞ്ഞു

image ഗുജറാത്തില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട്‌ എബിപി ന്യൂസ്‌ സര്‍വേഫലം. തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്നാണ്‌ പുതിയ സര്‍വേ. നവംബര്‍ അവസാനം നടത്തിയ സര്‍വേയില്‍ 50 മണ്ഡലങ്ങളിലെ 3655 പേരെ പങ്കെടുപ്പിച്ചിരുന്നു. ആദ്യസര്‍വേയില്‍ ബിജെപിക്കു 100 സീറ്റാണ്‌ പ്രവചിച്ചിരുന്നത്‌. എന്നാല്‍, പുതിയ സര്‍വേയില്‍ ഇത്‌ നൂറില്‍താഴെയായി- 91 മുതല്‍ 99വരെ സീറ്റുകള്‍ ലഭിക്കുമെന്നു പറയുന്നു. കോണ്‍ഗ്രസിന്‌ 86 സീറ്റുവരെ ലഭിക്കാം. ഒക്ടോബര്‍ 25ന്‌ ടൈംസ്‌ നൗ പുറത്തുവിട്ട സര്‍വേയില്‍ ബിജെപിക്ക്‌ 118-134 സീറ്റുകളും കോണ്‍ഗ്രസിന്‌ 49-61 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സര്‍വേ. വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്‌ മുന്നേറ്റം നടത്തുമെന്നാണ്‌ പുതിയ സര്‍വേയിലെ വിലയിരുത്തല്‍. ഇരുപാര്‍ട്ടികളും 43ശതമാനംവരെ വോട്ടി നേടിയേക്കാമെന്നു പറയുന്നു. ബിജെപിയുടെ അഞ്ചുശതമാനത്തോളം വോട്ടുകള്‍ കോണ്‍ഗ്രസ്‌ പക്ഷത്തേക്കു മറിയുന്നുവെന്നതിന്റെ സൂചനയാണ്‌ പുതിയ സര്‍വേ നല്‍കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി എന്നിവരുടെ ജനപ്രീതിയിലും മാറ്റുണ്ടായതായി പുതിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ മോദിയുടെ ജനപ്രീതി 67 ശതമാനമായിരുന്നത്‌ ഇപ്പോള്‍ 64 ശതമാനമായി കുറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ജനപ്രീതി 51 ശതമാനത്തില്‍നിന്നു 57 ശതമാനമായി ഉയര്‍ന്നു. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കേ പുതിയ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്‌.