Breaking News

Trending right now:
Description
 
Dec 05, 2017

ട്രംപ്‌ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന്‌ സുപ്രീംകോടതിയുടെ അംഗീകാരം

image ആറ്‌ മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ യാത്രാ വിലക്ക്‌ ഏര്‍പ്പെടുത്തിയ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഉത്തരവിന്‌ സുപ്രീംകോടതിയുടെ അംഗീകാരം. ഇറാന്‍, ലിബിയ, സിറിയ, യെമന്‍, ഛാഡ്‌, സൊമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ്‌ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക്‌ വിലക്ക്‌ ബാധകമാകും. എന്നാല്‍ നിയമക്കുരുക്കുകള്‍ തുടര്‍ന്നേക്കാം. യാത്രാവിലക്ക്‌ ഏല്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ്‌ നടപ്പാക്കാനാവില്ലെന്നു കോടതികള്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ്‌ സുപ്രീംകോടതി അസാധുവാക്കിയത്‌. ജനുവരിയിലാണ്‌ വിവാദ ഉത്തരവ്‌ ട്രംപ്‌ യാത്രാവിലക്ക്‌ പ്രഖ്യാപിച്ചത്‌. സംഭവം വിവാദമായതോടെ പിന്നീട്‌ മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കി. ആ ഉത്തരവില്‍ ഇറക്കിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരുന്നു. സെപ്‌റ്റംബറില്‍ ഇതുപുതുക്കി മൂന്നുരാജ്യങ്ങളില്‍ ഉള്ളവര്‍ക്കുകൂടി യുഎസില്‍ പ്രവേശിക്കുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തി ട്രംപ്‌ വീണ്ടും ഉത്തരവിറക്കി.