Breaking News

Trending right now:
Description
 
Dec 05, 2017

കാഷ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു

image കാഷ്‌മീരിലെ ഖാസിഗുണ്ടില്‍ സൈനിക വാഹനം ആക്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലേക്കു പോവുകയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഖാസിഗുണ്ട്‌ ദേശീയ പാതയിലായിരുന്നു ഭീകരാക്രമണം. സമീപത്തെ വീട്ടില്‍നിന്നാണ്‌ ഭീകരര്‍ വെടിവച്ചതെന്നു കണ്ടെത്തിയ സൈന്യം വീടുവളഞ്ഞു. ഭീകരരുടെ സാന്നിധ്യമുണ്ടായിരുന്ന മൂന്നുവീടുകള്‍ സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. മറ്റൊരു ജവാന്‌ പരുക്കേറ്റു. ഏറ്റുമുട്ടലിനെ തുടര്‍ന്ന്‌ ജമ്മു ദേശീയപാത അടച്ചു.