Dec 05, 2017
ദുരന്തത്തിനു കാരണം സര്‍ക്കാര്‍ മുന്നറിയിപ്പു അവഗണിച്ചത്
കേരള തീരത്തു രൂക്ഷമായ കടല്‍ക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പ് സംസ്ഥാന
സര്‍ക്കാര്‍ അവഗണിച്ചതാണ് കഴിഞ്ഞദിവസത്തെ ദുരന്തങ്ങള്‍ക്ക് കാരണമായതെന്നു
വിലയിരുത്തല്‍. കടല്ക്ഷോഭുമുണ്ടാകുമെന്നു 29നു നാലുതവണ സര്‍ക്കാരിനു
മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്രഭൗമശാത്ര സെക്രട്ടറി
എം.രാജീവന് വ്യക്തമാക്കി. ഈ മുന്നറിയിപ്പുകള്‍ക്കു പുറമേ തിരുവനന്തപുരത്തെ
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഫോണിലും ബന്ധപ്പെട്ടവരെ
അറിയിച്ചിരുന്നു. തമിഴ്നാട്ടിലെയും തെക്കന്‍ കേരളത്തിലെയും
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നു ആദ്യ മുന്നറിയിപ്പ്
29നു രാവിലെ 11.50നാണ് നല്‍കിയത്. പിന്നീട് ഉച്ചയ്ക്ക് 2.15നും,
രാത്രി 7.15നും, 8.30നും മുന്നറിയിപ്പ് നല്കി. പ്രത്യേക
ബുള്ളറ്റിനുകളായും മുന്നറിയിപ്പു നല്കിയിരുന്നുവെന്നു പറയുന്നു.
ഇത്തരത്തില്‍ മുന്നറിയിപ്പു നല്കുമ്പോള് നടപടിയെടുക്കാന്‍
സംസ്ഥാനസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടുന്നു.