Breaking News

Trending right now:
Description
 
Dec 05, 2017

ശോഭയ്‌ക്കും ശശികലയ്‌ക്കും 'അസുഖം' വേറെ എന്തോ ആണെന്ന്‌ മന്ത്രി മണി

image ബിജെപിയുടെ ശോഭാ സുരേന്ദ്രനും ഹിന്ദുഐക്യവേദിയുടെ ശശികലയ്‌ക്കും 'അസുഖം' വേറെ എന്തോ ആണെന്നു മന്ത്രി എം.എം.മണി കുറ്റപ്പെടുത്തി. കേരളം രണ്ടു സ്‌ത്രീകളെകൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണ്‌. ശശികല വാ തുറന്നാല്‍ വര്‍ഗീയതമാത്രമേ പറയൂ. ശോഭാസുരേന്ദ്രന്‌ ആണുങ്ങളെ തല്ലാനാണ്‌ ഇഷ്ടം. എന്റെ പല്ല്‌ അടിച്ചു തെറിപ്പിക്കുമെന്ന്‌ ഒരിക്കല്‍ വീരവാദം മുഴക്കി. മര്യാദയ്‌ക്ക്‌ ആളുകളോടു പെരുമാറണമെന്ന്‌ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക്‌ പറഞ്ഞുകൊടുക്കാന്‍ അറിയില്ലേ? ബിജെപിയുടെ ജനരക്ഷാ മാര്‍ച്ചില്‍ ഉത്തരേന്ത്യയില്‍നിന്നു പോലും സ്‌ത്രീകളെത്തി മുഖ്യമന്ത്രിക്കെതിരെ ഭീഷണിമുഴക്കി. ഇവിടെ രണ്ടുപേരെക്കൊണ്ടു തന്നെ പൊറുതിമുട്ടിയപ്പോഴാണ്‌ ഉത്തരേന്ത്യയില്‍നിന്നു സ്‌ത്രീകളെ ഇറക്കുമതി ചെയ്‌തതെന്നും മണി പരിഹസിച്ചു. കാഞ്ഞങ്ങാട്‌ ഞായറാഴ്‌ച നടന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനത്തിലാണ്‌ മന്ത്രി മണി ഇത്തരത്തില്‍ പരാമര്‍ശിച്ചത്‌.