Breaking News

Trending right now:
Description
 
Dec 05, 2017

ഓടുന്ന വാനില്‍ പീഡിപ്പിക്കപ്പെട്ട ഗര്‍ഭിണി പുറത്തേക്കു ചാടി മരിച്ചു

image തെലുങ്കാനയിലെ മെഡക്‌ ജില്ലയില്‍ ഓടുന്ന വാനിനുള്ളില്‍ പീഡനത്തിന്‌ ഇരയായ ഗര്‍ഭിണി രക്ഷപ്പെടാന്‍ പുറത്തേക്കു ചാടിയെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന ഏഴുവയസുകാരിയായ മകളെ വാഹനത്തിന്റെ ഡ്രൈവര്‍ വാഹനത്തില്‍നിന്നു ഇറക്കിവിട്ടു. ഹൈദരാബാദിനു സമീപം കോപാലിയിലാണ്‌ രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്‌. വസ്‌ത്രവില്‍പ്പനക്കാരിയാണ്‌ യുവതി. യുവതിയും മകളും വീട്ടിലേക്കു മടങ്ങുന്നതിന്‌ ബസ്‌ കാത്തുനിന്നിട്ട്‌ കിട്ടാതിരുന്നതിനെ തുടര്‍ന്ന്‌ അതുവഴിയെത്തിയ വാനില്‍ കയറുകയായിരുന്നു. യാത്രക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഇതേത്തുടര്‍ന്നാണ്‌ ഡ്രൈവറും ക്ലീനറും മാറിമാറി പീഡിപ്പിച്ചത്‌. ഏഴുമാസം ഗര്‍ഭിണിയായ യുവതി രക്ഷപ്പെടുന്നതിന്‌ വാഹനത്തില്‍നിന്നു പുറത്തേക്കു ചാടിയെങ്കിലും മരിച്ചു. ഇതിനു പിന്നാലെയാണ്‌ മകളെ വാഹനത്തില്‍നിന്നു ഇറക്കിവിട്ടത്‌. സംഭവംസംബന്ധിച്ച്‌ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പ്രതികള്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.