Breaking News

Trending right now:
Description
 
Dec 05, 2017

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍: പത്രിക നല്‍കിയത്‌ രാഹുല്‍ മാത്രം

image കോണ്‍ഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം അവസാനിച്ചപ്പോള്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധിമാത്രം. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ 11ന്‌ ഔദ്യോഗിക പ്രഖ്യാപനം. 90 നാമനിര്‍ദേശ പത്രികകളാണ്‌ മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്‌ച കൈപ്പറ്റിയത്‌. എല്ലാ പത്രികയിലും സ്ഥാനാര്‍ഥിയായി രാഹുല്‍ എന്നാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇന്നാണു പത്രികയുടെ സൂക്ഷ്‌മ പരിശോധന. പത്രിക സമര്‍പ്പിക്കുംമുമ്പ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുഗ്രഹംതേടിയശേഷം രാഹുല്‍ ഗാന്ധി മുന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം രാഹുല്‍ഗാന്ധിയെ തിലകം അണിയിച്ച്‌ അനുഗ്രഹിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിനെയും രാഹുല്‍ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടിയിരുന്നു. സ്ഥാനാര്‍ഥിയായി രാഹുല്‍മാത്രം ഉള്ളതിനാല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരഞ്ഞെടുക്കുമെന്നു ഉറപ്പിച്ചു.