Breaking News

Trending right now:
Description
 
Dec 05, 2017

പ്രണയനായകന്‍ ശശികപൂര്‍ അന്തരിച്ചു

image ഇന്ത്യന്‍ സിനിമയുടെ തലതൊട്ടപ്പന്‍മാരായ കപൂര്‍ കുടുംബത്തില്‍പ്പെട്ട ബോളിവുഡ്‌ നടന്‍ ശശികപൂര്‍ അന്തരിച്ചു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ അന്ധേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. ഇന്ത്യന്‍ സിനിമയിലെ പ്രണയനായകനെന്നാണ്‌ ശശികപൂര്‍ അറിയപ്പെട്ടിരുന്നത്‌. നാലാം വയസിലാണ്‌ അഭിനയ രംഗത്ത്‌ എത്തിയ ശശികപൂര്‍ സൂപ്പര്‍താരങ്ങളായ രാജ്‌കപൂറിന്റെയും ഷമ്മി കപൂറിന്റെയും സഹോദരനാണ്‌. നടനും സംവിധായകനും നിര്‍മാതാവുമായി ഹിന്ദിസിനിമയിലെ വിവിധ മേഖലകളില്‍ അദ്ദേഹം തിളങ്ങി. ജുനൂണിലൂടെ മികച്ച ചിത്രത്തിന്റെ നിര്‍മാതാവിന്റെ പുരസ്‌കാരം ലഭിച്ചു. പത്മഭൂഷണന്‍, ദാദാ സാഹെബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌. ധര്‍മപുത്രയിലൂടെയാണ്‌ നായകനായി അരങ്ങേറ്റം കുറിച്ചത്‌. കഭീ കഭീ, നമക്‌ ഹലാല്‍, ജബ്‌ ജബ്‌ ഫൂല്‍ഖിലെ, ദിവാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളാണ്‌. ഹോളിവുഡ്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. ജെനിഫര്‍ കെന്‍ഡലാണ്‌ ഭാര്യ. ബ്രിട്ടീഷ്‌ നടിയായ ഇവര്‍ 1984-ല്‍ കാന്‍സര്‍രോഗബാധയെ തുടര്‍ന്ന്‌ മരിച്ചു. ബോളിവുഡ്‌ സംവിധായകനും നടനുമായ കുനാല്‍ കപൂര്‍, നടന്‍ കരണ്‍ കപൂര്‍, നടി സഞ്‌ജന കപൂര്‍ എന്നിവര്‍ മക്കളാണ്‌.