Breaking News

Trending right now:
Description
 
Dec 05, 2017

കടലില്‍ തിരച്ചിലിനിടെ 72 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

image ഓഖി ചുഴലിക്കാറ്റുവീശി അഞ്ചുദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്ത 92 മത്സ്യത്തൊഴിലാളികള്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുന്നു. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ്‌ തിരച്ചില്‍ നടത്തുന്നത്‌. ഇതിനിടെ ലക്ഷദ്വീപിലെ ബിത്രാ ദ്വീപിനു സമീപം 72 മത്സ്യത്തൊഴിലാളികളെ ഇന്നു രാവിലെ കോസ്‌റ്റ്‌ ഗാര്‍ഡ്‌ കണ്ടെത്തി. ഇവരില്‍ 14 പേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട്‌ സ്വദേശികളുമാണ്‌. ആറു ബോട്ടുകളിലായിരുന്നു ഇവര്‍. ആരോഗ്യം മോശമായതിനാല്‍ ഇവരെ സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറ്റി. 10 നാവികസേനാ കപ്പലുകളും തിരച്ചിലിനായി രംഗത്തുണ്ട്‌. ഇതില്‍ അഞ്ചെണ്ണം കേരളാ തീരത്തും അഞ്ചെണ്ണം ലക്ഷദ്വീപ്‌ തീരത്തുമാണ്‌ തിരച്ചില്‍ നടത്തുന്നത്‌. കടലിലെ ദൂരസ്ഥലങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. ഇന്നലെ മൃതദേഹങ്ങളൊന്നും വീണ്ടെടുക്കാനായില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 27 പേരാണ്‌ മരിച്ചത്‌. ഇതില്‍ 11 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്‌ വിഴിഞ്ഞം, പൂന്തുറ മേഖലയിലാണ്‌. കടലില്‍ കാണാതായ 2438 മത്സ്യത്തൊഴിലാളികളെ ഇതുവരെ രക്ഷപ്പെടുത്തി. വിവിധ ജില്ലകളില്‍നിന്നു 645 പേരെ കണ്ടെത്തി. ലക്ഷദ്വീപില്‍നിന്നു കണ്ടെത്തിയ 261 പേര്‍ ഏഴുപേര്‍ മലയാളികളാണ്‌. ദേവഘട്ട്‌, രത്‌നഗിരി, ഗോവ, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍നിന്നും മലയാളികളെ കണ്ടെത്തിയിരുന്നു. ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.25.78 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ്‌ ഔദ്യോഗിക കണക്ക്‌.