Breaking News

Trending right now:
Description
 
Dec 04, 2017

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി

image ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന്‌ കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ തിരച്ചില്‍ ശക്തമാക്കുന്നു. വായു, നാവിക, തീരസേനകളുടെ കൂടുതല്‍ വിമാനങ്ങളും കപ്പലുകളും തിരച്ചില്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെയും നേതൃത്വത്തില്‍ കൂടിയ ഉന്നതതലയോഗമാണ്‌ തീരുമാനമെടുത്തത്‌. മത്സ്യത്തൊഴിലാളികളെ തിരച്ചില്‍സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. ഞായറാഴ്‌ച വൈകിട്ടു ഹെലികോപ്‌റ്ററിലുള്ള തിരച്ചിലില്‍ മൂന്നു മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. ചുഴലിക്കാറ്റിലുണ്ടായ നാശം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നു കേന്ദ്രമന്ത്രി യോഗത്തില്‍ അറിയിച്ചു. അതേസമയം, ദുരന്തനിവാരണത്തിന്‌ ആവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ 66 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പത്തുമൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 26 ആയി. ഔദ്യോഗിക കണക്കുപ്രകാരം 96 മത്സ്യത്തൊഴിലാളികളെകൂടി കണ്ടെത്താനുണ്ട്‌. 690 പേരെ ഇതുവരെ രക്ഷപ്പെടുത്തി.