Breaking News

Trending right now:
Description
 
Dec 04, 2017

രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രമന്ത്രി വിഴിഞ്ഞത്ത്‌

image ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്ത്‌ എത്തി. ദുരന്തത്തിന്റെ കെടുതി അനുഭവിക്കുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ കാണുന്നതിനായി മന്ത്രി ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. കാണാതായ അവസാന ആളും തീരത്ത്‌ എത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നു കേന്ദ്രമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പൂന്തുറ തീരപ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്‌. സംസ്ഥാന മന്ത്രിമാരായ കടകന്‍പള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതംവിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്‌ച നടത്തും. കന്യാകുമാരിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്‌ നിര്‍മല സീതാരാമന്‍ ഞായറാഴ്‌ച തമിഴ്‌നാട്ടില്‍ എത്തിയിരുന്നു.