Breaking News

Trending right now:
Description
 
Dec 04, 2017

കേരളത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന്‌ കേന്ദ്രമന്ത്രി

image കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ മുന്നറിയിപ്പു നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി ഹര്‍ഷ്‌ വര്‍ധന്‍ അറിയിച്ചു. നവംബര്‍ 28 മുതലാണ്‌ മുന്നറിയിപ്പു നല്‍കിയത്‌. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ചീഫ്‌ സെക്രട്ടറി എന്നിവരെയാണ്‌ അറിയിച്ചത്‌. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ്‌ വേണ്ടവിധം പ്രയോജനപ്പെടുത്താതിരുന്നതാണ്‌ കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഓഖി ചുഴലിക്കാറ്റ്‌ ദുരന്തത്തിനു കാരണമായതെന്നു വിലയിരുത്തുന്നു. ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. മുന്നറിയിപ്പ്‌ നേരത്തെ ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാത്തത്‌ വീഴ്‌ചയാണ്‌. കുറ്റകരമായ കടുത്ത അനാസ്ഥയാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്‌. വീഴ്‌ചവരുത്തിയവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.