Breaking News

Trending right now:
Description
 
Dec 04, 2017

കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം: രാഹുല്‍ പത്രിക സമര്‍പ്പിച്ചു

image കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുമ്പാകെയാണ്‌ തിങ്കളാഴ്‌ച പത്രിക സമര്‍പ്പിച്ചത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ എത്തിയിരുന്നു. ആശുപത്രിയിലായതിനാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി എത്തിയില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയം മൂന്നുമണിവരേയുള്ളൂ. ചൊവ്വാഴ്‌ച രാവിലെ 11ന്‌ സൂക്ഷ്‌മപരിശോധന നടക്കും. പതിനൊന്നാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാഹുല്‍ മാത്രമാണ്‌ സ്ഥാനാര്‍ഥിയെങ്കില്‍ അന്നുതന്നെ ഫലം പ്രഖ്യാപിച്ചേക്കും. ഇതിനകം 90 നാമനിര്‍ദേശ പത്രികകള്‍ വിതരണം ചെയ്‌തു. ആരും സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചു പത്രിക നല്‍കിയിട്ടില്ല. ആവേശത്തിന്റെ പേരില്‍ കൂടുതല്‍ പത്രികകള്‍ നല്‍കി നടപടികളുടെ ഗൗരവം നഷ്ടപ്പെടുത്തരുതെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്കു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 56 പത്രികകള്‍ ലഭിച്ചിരുന്നു.