Breaking News

Trending right now:
Description
 
Dec 03, 2017

പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ഭീകരനേതാവും മത്സരിക്കും

image മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത്‌ നേതാവുമായ ഹാഫീസ്‌ സയിദ്‌ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. 2018ലാണ്‌ പൊതുതിരഞ്ഞെടുപ്പ്‌. സ്വതന്ത്രസ്ഥാനാര്‍ഥിയായാണ്‌ മത്സരിക്കുന്നത്‌. സ്വാതന്ത്ര്യത്തിനായി പോരാടുന്ന കാഷ്‌മീരികള്‍ക്കുവേണ്ടിയാണ്‌ തന്റെ മത്സരമെന്നു ഹാഫീസ്‌ വ്യക്തമാക്കി. വീട്ടുതടങ്കിലിലായിരുന്ന ഹാഫിസ്‌ നവംബര്‍ 24നാണ്‌ പാക്കിസ്ഥാന്‍ കോടതി മോചിപ്പിച്ചത്‌. ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഇന്ത്യയും അമേരിക്കയും രംഗത്ത്‌ എത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌.