Breaking News

Trending right now:
Description
 
Dec 03, 2017

മത്സ്യത്തൊഴിലാളികള്‍ റോഡ്‌ ഉപരോധിക്കുന്നു; മുഖ്യമന്ത്രി യോഗംവിളിച്ചു

image ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നടപടി വൈകിയതില്‍ പ്രതിഷേധിച്ച്‌ വലിയ തുറയിലും ആലപ്പുഴയിലും മത്സ്യത്തൊഴിലാളികള്‍ റോഡ്‌ ഉപരോധിക്കുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നാണ്‌ മത്സ്യത്തൊഴിലാളികളുടെ ആരോപണം. തിരുവനന്തപുരം വലിയ തുറയില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളാണ്‌ റോഡ്‌ ഉപരോധിക്കുന്നത്‌. രാവിലെയാണ്‌ സമരം ആരംഭിച്ചത്‌. ആലപ്പുഴ തുമ്പോളിയില്‍ ദേശീയപാതയാണ്‌ ഉപരോധിക്കുന്നത്‌. ചെട്ടിക്കാടുനിന്നു പോയ അഞ്ചു മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം. സമരത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനാണ്‌ യോഗം. കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ 16 പേരാണ്‌ മരിച്ചത്‌. മത്സ്യബന്ധനത്തിനു പോയവരില്‍ നൂറിലേറെപ്പേര്‍ ഇനിയും തിരികെ എത്തിയിട്ടില്ല.