Breaking News

Trending right now:
Description
 
Dec 03, 2017

ചക്കുളത്തുകാവ്‌ പൊങ്കാലയ്‌ക്ക്‌ ഭക്തലക്ഷങ്ങളെത്തി

image എടത്വയിലെ ചക്കളത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ ഇന്നു പൊങ്കാല. ഭക്തലക്ഷങ്ങളാണ്‌ എത്തിയിരിക്കുന്നത്‌. പുലര്‍ച്ചെ ശ്രീകോവിലില്‍നിന്നു മൂല ബിംബത്തോടൊപ്പം കൊടിവിളക്കില്‍ നിന്നു കത്തിച്ചെടുത്ത ദീപം കൊടിമരച്ചുവട്ടിലെ പണ്ടാര പൊങ്കാലയടുപ്പി സമീപം മേല്‍ശാന്തി എത്തിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. വാദ്യമേളങ്ങളും മന്ത്രോച്ചാരണങ്ങളു അകമ്പടിയായി. നറുനെയ്‌ത്തിരിയില്‍ നിലവറ ദീപം കൊളുത്തി പണ്ടാരയടുപ്പില്‍ അഗ്നിപകരുകയും ഈ ദീപം മറ്റു പൊങ്കാല അടുപ്പിലേക്കു പകരുകയുമായിരുന്നു. ഇതിനുമുമ്പു വിളിച്ചുചൊല്ലി പ്രാര്‍ഥനയ്‌ക്കു ശേഷം കാര്‍മികര്‍ പൊങ്കാല നിവേദ്യത്തിനുള്ള ആദ്യ മൂന്നുപിടി ഉണക്കലരി ഇട്ടതോടെ ഭക്തരും അരി പകര്‍ന്നു. ഉച്ച ദീപാരാധനയോടെ ചടങ്ങുകള്‍ അവസാനിക്കും. നീരേറ്റുപുറം മുതല്‍ തിരുവല്ല, ചെങ്ങന്നൂര്‍, പൊടിയാടി, മാവേലിക്കര, കിടങ്ങറ, എടത്വാ തുടങ്ങിയ എല്ലാ റോഡുകളിലും പൊങ്കാല അടുപ്പുകളും പുത്തന്‍ക്കലങ്ങള്‍ക്കുമൊപ്പം ഭക്തജനങ്ങളുടെ തിരക്കാണ്‌. പൊങ്കാല കഴിയുന്നതുവരെ പുരുഷന്മാര്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശനമില്ല.