Breaking News

Trending right now:
Description
 
Dec 03, 2017

വച്ചുപിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍നിന്നു കുഞ്ഞു ജനിച്ചു

image യുഎസില്‍ ഗര്‍ഭപാത്രമില്ലാതെ ജനിച്ച സ്‌ത്രീയില്‍ വച്ചുപിടിപ്പിച്ച ഗര്‍ഭപാത്രത്തില്‍നിന്നു ആദ്യമായൊരു കുഞ്ഞുജനിച്ചു. യുഎസ്‌ ഡാലസിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍നിന്നാണ്‌ ഇതു റിപ്പോര്‍ട്ടു ചെയ്‌തത്‌. ഡോ.ഗിലിയാനോ ടെസ്‌റ്റയുടെ മേല്‍നോട്ടത്തില്‍ ഡാലസിലെ ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞവര്‍ഷം എട്ടു വനിതകളില്‍ ഗര്‍ഭപാത്രം വച്ചുപിടിപ്പിച്ചിരുന്നു. ഇതിലൊരാളാണ്‌ കഴിഞ്ഞദിവസം അമ്മയായത്‌. ഇവരുടെ പേര്‌ പുറത്തുവിട്ടിട്ടില്ല. അതേസമയം ഗര്‍ഭപാത്രം ദാനം ചെയ്‌തത്‌ ഡാലസില്‍തന്നെയുള്ള ടെയ്‌ലര്‍ സൈലര്‍ എന്ന നഴ്‌സാണ്‌. ഇത്തരത്തില്‍ ആദ്യമായി കുഞ്ഞുപിറന്നത്‌ മൂന്നുവര്‍ഷം മുമ്പ്‌ സ്വീഡനിലാണ്‌. ഇങ്ങനെ എട്ടുകുഞ്ഞുങ്ങള്‍ സ്വീഡനില്‍ ജനിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ഇന്ത്യയിലും വിജയകരമായി നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ മേയ്‌ 18ന്‌ പൂനെ ഗാലക്‌സി കെയര്‍ ലാപ്‌റോസ്‌കോപ്പി ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു ശസ്‌ത്രക്രിയ.