Breaking News

Trending right now:
Description
 
Dec 03, 2017

ഓഖി ചുഴലിക്കാറ്റ്‌: സംസ്ഥാനത്ത്‌ നഷ്ടം 25 കോടി

image കഴിഞ്ഞദിവസത്തെ ഓഖി ചുഴലിക്കാറ്റ്‌ സംസ്ഥാനത്ത്‌ വിതച്ച നഷ്ടം 25 കോടി. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ നഷ്ടം കണക്കാക്കിയിട്ടുള്ളത്‌. മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നതിന്റെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. ഇന്നല എട്ടുപേര്‍ മരിച്ചതുള്‍പ്പെടെ കേരളത്തില്‍ 15 മരണമായി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപവരെ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേരളത്തില്‍ വന്‍ നാശംവരുത്തിയ ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി 10 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ്‌ കൃഷിവകുപ്പിന്റെ കണക്ക്‌. വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം അഞ്ചുകോടി രൂപയാണ്‌. കനത്തമഴയിലും കൊടുങ്കാറ്റിലും തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 1126 വീടുകള്‍ തകര്‍ന്നു. തിരുവന്തപുരം, എറണാകുളം ജില്ലകളിലാണ്‌ വീടുകളുടെ നാശം കൂടുതല്‍. കോട്ടയത്ത്‌ ഒരു വീട്‌ തകര്‍ന്നുതായിട്ടാണ്‌ റിപ്പോര്‍ട്ടുള്ളത്‌. 2040 കര്‍ഷകര്‍ക്കായി 278 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിന്‌ 43 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്‌തു. മത്സ്യബന്ധനത്തിനു പോയ 140 പേര്‍ ഇതുവരെയും തിരികെ എത്തിയിട്ടില്ല. ഇവരെ കരയ്‌ക്കെത്തിനാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്‌.