Breaking News

Trending right now:
Description
 
Dec 02, 2017

മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കരുതെന്ന്‌ മോദിയോട്‌ ഒബാമ

image വിഭാഗീയ ചിന്തകളുടെ പേരില്‍ ഇന്ത്യയില്‍ വിഭജനം ഉണ്ടാകരുതെന്നു പ്രധാനമന്ത്രി നേരന്ദ്രമോദിയോട്‌ സ്വകാര്യമായി പറഞ്ഞിരുന്നുവെന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലീഡര്‍ഷിപ്പ്‌ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ്‌ ഒബാമ ഇക്കാര്യം പറഞ്ഞത്‌. ഇന്ത്യന്‍ സമൂഹം മുസ്ലീം വിഭാഗത്തെ ഇന്ത്യാക്കാരായി തന്നെ കണ്ടു സംരക്ഷിക്കണം. ഇതുതന്നെ താന്‍ അമേരിക്കയിലെ ജനങ്ങളോടു പറഞ്ഞിട്ടുണ്ട്‌. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ തന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ ആധുനികതയ്‌ക്ക്‌ അടിത്തറപാകിയ വ്യക്തിയാണ്‌. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്‌ അദ്ദേഹം വലിയ രാഷ്ട്രീയധൈര്യം കാട്ടിയെന്നും ഒബാമ ചൂണ്ടിക്കാട്ടി. മതപരമായ സഹിഷ്‌ണുതയെക്കുറിച്ചുള്ള സ്വകാര്യ സംഭാഷണത്തില്‍ മോദിയുടെ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന്‌ സ്വകാര്യ സംഭാഷണങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നതാണ്‌ തന്റെ രീതിയെന്നായിരുന്നു ഒബാമയുടെ മറുപടി.