Breaking News

Trending right now:
Description
 
Dec 02, 2017

ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

image ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന്‌ ആരോപിച്ച്‌ 24 പേരെ ബിജെപി പുറത്താക്കി. മുന്‍ എംപിമാരായ ഭൂപേന്ദ്രസിങ്‌ സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ഷാ എന്നിവരും നിരവധി മുന്‍ എംഎല്‍എമാരും പുറത്താക്കിയവരുടെ പട്ടികയില്‍ പെടും. പുറത്താക്കപ്പെട്ടവരില്‍ പലര്‍ക്കും തിരഞ്ഞെടുപ്പില്‍ സീറ്റ്‌ ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന്‌ വിമതരായി മത്സരിക്കാന്‍ തയാറെടുക്കുകയായിരുന്നു. ഇതു മുന്നില്‍കണ്ടാണ്‌ ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്‌. ഈ മാസം 9, 14 തിയതികളില്‍ രണ്ടുഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്‌. ഇതിനിടെ പ്രകടനപത്രിക പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്‌ ബിജെപി. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇറങ്ങിക്കഴിഞ്ഞിട്ട്‌ അതിന്റെ മറുമരുന്നുകളുമായി ഇറക്കാമെന്നാണ്‌ ബിജെപി നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. പട്ടേല്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിനും ഹാര്‍ദിക്കും പോകാതെ പിടിച്ചു നിര്‍ത്തുക തന്നെയാവും ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന ഊന്നല്‍. പട്ടേല്‍ സമുദായത്തിന്റെ സംവരണസാധ്യത വിലയിരുത്താനുള്ള കമ്മിഷന്‍ നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു.