Breaking News

Trending right now:
Description
 
Dec 02, 2017

കടലില്‍ ഭീമന്‍ തിരമാലയ്‌ക്കു സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌

image കേരളതീരത്തിനു 10 കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരുമാലയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പുനല്‍കി. കനത്ത മഴയ്‌ക്കും 65 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്‌. പുഴകളിലും ജലനിരപ്പുയര്‍ന്നേക്കാം.പുറംകടല്‍ ശാന്തമായാലും ചുഴലിക്കാറ്റിന്‌ അനുബന്ധമായി ഉള്‍ക്കടലില്‍ കനത്ത തിരയിളക്കം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത ഒരാഴ്‌ചകൂടി മത്സ്യബന്ധനത്തിനു കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.