Breaking News

Trending right now:
Description
 
Dec 02, 2017

ഹിമാചല്‍ മുഖ്യമന്ത്രിക്ക്‌ കോട്ടയത്ത്‌ ആയൂര്‍വേദ ചികിത്സ

image ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി വീരഭദ്രസിങ്‌ ആയൂര്‍വേദ ചികിത്സയ്‌ക്കായി കോട്ടയം പള്ളത്തെ ആത്രേയ ആയൂര്‍വേദിക്‌ സെന്ററില്‍ എത്തി. ഭാര്യ പ്രതിഭാസിങും ഒപ്പമുണ്ട്‌. ഡോക്ടറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ചികിത്സ ആരംഭിച്ചു. പത്തുദിവസം തുടര്‍ച്ചയായുള്ള ചികിത്സ നടക്കും. പഞ്ചകര്‍മ അടക്കമുള്ള ചികിത്സാരീതികളാണ്‌ നടത്തുന്നത്‌. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ വീരഭദ്രസിങ്‌ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വോട്ട്‌ എണ്ണുന്നതിനു മുമ്പുള്ള ഇടവേളയിലാണ്‌ ചികിത്സയ്‌ക്ക്‌ ഭാര്യയേയും കൂട്ടി എത്തിയത്‌. പത്തുവര്‍ഷം മുമ്പും അദ്ദേഹം ഇവിടെ ചികിത്സയ്‌ക്കായി എത്തിയിരുന്നു. വന്‍സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയൊരുക്കിയിരിക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല.