Breaking News

Trending right now:
Description
 
Dec 02, 2017

രോഹിന്‍ഗ്യ മുസ്ലീംകളോട്‌ മാപ്പപേക്ഷിച്ച്‌ മാര്‍പാപ്പ

image ബംഗ്ലാദേശിലെ സന്ദര്‍ശനത്തിനിടെ രോഹിന്‍ഗ്യ മുസ്ലീം അഭയാര്‍ഥി സമൂഹത്തോട്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മാപ്പുചോദിച്ചു. നിങ്ങളില്‍ ഞാന്‍ ദൈവത്തെ കാണഉന്നു. നിങ്ങളെ ദ്രോഹിക്കുന്നവരുടെ പേരില്‍, ലോകം നിങ്ങളോടു കാട്ടുന്ന നിസ്സംഗതയുടെ പേരില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. ബംഗ്ലാദേശിലെ അഭയാര്‍ഥി പ്രതിസന്ധി നേരില്‍ കണ്ടതോടെയാണ്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞത്‌. അഭയാര്‍ഥികള്‍ തമ്പടിച്ചിരിക്കുന്ന ബംഗ്ലാദേശ്‌ തീരത്തെ കോക്‌സ്‌ ബസാര്‍ ജില്ലയില്‍നിന്നുള്ള നാലു സ്‌ത്രീകളടക്കം 16 പേരെ മാര്‍പാപ്പ കണ്ടു. ആര്‍ച്ച്‌ ബിഷപ്‌ ഹൗസില്‍ മതപ്രതിനിധികളുടെ യോഗത്തെ തുടര്‍ന്നായിരുന്നു ഈ കൂടിക്കാഴ്‌ചയും മാപ്പുചോദിക്കലും. മ്യാന്‍മാറില്‍നിന്നു ബംഗ്ലാദേശിലേക്ക്‌ 6,20,000 അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. അഭയാര്‍ഥികളെ നല്ലമനസോടെ സ്വീകരിക്കുന്ന ബംഗ്ലാദേശിനെ കഴിഞ്ഞദിവസം മാര്‍പാപ്പ അഭിനന്ദിച്ചിരുന്നു.