Breaking News

Trending right now:
Description
 
Dec 01, 2017

രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍

image രാജ്യത്തെ കുറ്റകൃത്യ നിരക്കില്‍ കേരളം മുന്നിലെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ കണ്ടെത്തി. 2014-16 ലെ കണക്കാണിത്‌. ഇന്ത്യന്‍ പീനല്‍കോഡ്‌ (ഐപിസി) അനുസരിച്ചുള്ള കുറ്റകൃത്യനിരക്കില്‍ രണ്ടാമതാണ്‌ കേരളം. ഐപിസി കുറ്റകൃത്യ നിരക്ക്‌ ഏറ്റവും കൂടുതല്‍ ഡല്‍ഹിയിലാണ്‌. ഐപിസിക്കു പുറമേ പ്രത്യേക പ്രാദേശിക നിയമങ്ങളും അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ്‌ ആകെ കുറ്റകൃത്യങ്ങള്‍ കണക്കാക്കിയിരിക്കുന്നത്‌. ഐപിസി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ യുപിയാണ്‌. യുപി, മധ്യപ്രദേശ്‌, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു പിന്നിലാണ്‌ കേരളം. ഐപിസി അനുസരിച്ചുള്ള 16,052 കുറ്റകൃത്യങ്ങളാണ്‌ 2016-ല്‍ കൊച്ചിയിലുണ്ടായത്‌. പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങളിലും കൊച്ചി ഒന്നാമതാണ്‌. ഇത്തരത്തിലുള്ള 38,073 കുറ്റകൃത്യങ്ങളാണ്‌ കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ ഉണ്ടായത്‌. സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം പന്ത്രണ്ടാമതും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ എട്ടാമതുമാണ്‌. സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പതിനായിരത്തിലേറെ കേസുകളാണ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. കഴിഞ്ഞവര്‍ഷം 5217 സാമ്പത്തിക കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ടു ചെയ്‌തു. അഴിമതിക്കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണ്‌ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെന്നു നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്‌.