Breaking News

Trending right now:
Description
 
Dec 01, 2017

പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം മാറ്റിവച്ചു

image കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന പടയൊരുക്കം ജാഥയുടെ ഇന്നു നടത്താനിരുന്ന സമാപനപൊതുസമ്മേളനം മാറ്റിവച്ചു. കാലാവസ്ഥ മോശമായതിനാല്‍ മറ്റൊരു ദിവസത്തേക്കാണ്‌ മാറ്റിയതെന്നു യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനം ശംഖുമുഖം കടപ്പുറത്താണ്‌ നടത്താന്‍ നിശ്ചയിച്ചിരുന്നു. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കടല്‍ 10 മീറ്ററോളം കയറി വേദിക്കരുകില്‍വരെ എത്തി. ശക്തമായ കാറ്റും മഴയും മൂലം സമ്മേളനസ്ഥലത്തു കൊടികെട്ടാന്‍പോലും കഴിഞ്ഞില്ല. സുരക്ഷാ അനുമതി നല്‍കാനാവില്ലെന്നു പൊലീസ്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. സമ്മേളനം മാറ്റിയതിനാല്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവും റദ്ദാക്കി. ശനിയാഴ്‌ച നടത്താനിരുന്ന കെപിസിസി നേതൃയോഗവും മാറ്റിവച്ചു.