Breaking News

Trending right now:
Description
 
Dec 01, 2017

യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുവയസുകാരിക്ക്‌ മര്‍ദ്ദനമേറ്റുവെന്ന്‌

image യുഎസിലെ ഡാലസിലെ വീട്ടില്‍നിന്നു കാണാതാവുകയും പിന്നീട്‌ ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്‌ത മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനു മര്‍ദനമേറ്റതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നു. മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകളും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ മൃതദേഹം പരിശോധിച്ച ഡോക്ടര്‍ കോടതിയില്‍ മൊഴിനല്‍കി. 2016 സെപ്‌റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിലാണ്‌ കുട്ടിയുടെ ശരീരത്തില്‍ പലതവണ പൊട്ടലുണ്ടായതെന്ന്‌ എക്‌സ്‌റേ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കി ഡോക്ടര്‍ കോടതിയെ അറിയിച്ചു. ഷെറിനെ കാണാതായതായി മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യു നല്‍കിയ പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഷെറിന്റെ മരണത്തെ തുടര്‍ന്ന്‌ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവിനെയും വളര്‍ത്തമ്മ സിനി മാത്യൂവിനെയും പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ഇരുവരും ജയിലിലാണ്‌.