Breaking News

Trending right now:
Description
 
Dec 01, 2017

കാഷ്‌മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ വധിച്ചു

image കാഷ്‌മീര്‍ താഴ്‌ വരയില്‍ രണ്ടു വ്യത്യസ്‌ത ഏറ്റുമുട്ടലുകളില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനു പരുക്കേറ്റു. സൈനിക നടപടിക്കു തടസപ്പെടുത്താന്‍ ശ്രമിച്ച പ്രദേശവാസികളായ രണ്ടുപേര്‍ക്കു പരുക്കേറ്റു. ബദ്‌ഗാം, ബാരമുള്ള ജില്ലകളിലായിരുന്നു ഏറ്റുമുട്ടല്‍. ബാരാമുള്ളയില്‍ ഭീകരരുടെ ഒളിത്താവളമായ വീട്‌ സ്‌ഫോടനത്തില്‍ തകര്‍ത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്നു മനസിലാക്കിയാണ്‌ സൈന്യം എത്തിയത്‌. ഈവര്‍ഷം കാഷ്‌മീരില്‍ 200ലേറെ ഭീകരരെ സൈന്യം വധിച്ചു. 2010-ല്‍ 270 ഭീകരര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മുകാഷ്‌മീര്‍ പൊലീസ്‌, സൈന്യം, സിആര്‍പി, സിഎപിഎഫ്‌ എന്നിവര്‍ സംയുക്തമായിട്ടാണ്‌ ഭീകരവിരുദ്ധ പോരാട്ടത്തിന്‌ രംഗത്തുള്ളത്‌.