Breaking News

Trending right now:
Description
 
Dec 01, 2017

ലോക ഭാരോദ്വഹനത്തില്‍ ചാനുവിനു സ്വര്‍ണം

image യുഎസിലെ അനഹെയിമില്‍ നടന്ന ലോക വെയ്‌റ്റ്‌ലിഫ്‌റ്റിങ്‌ ചാംപ്യന്‍ഷിപ്പില്‍ മണിപ്പൂരുകാരി മീരാബായ്‌ ചാനുവിന്‌ സ്വര്‍ണം. 22 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിലാണ്‌ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്‌ക്കു സ്വര്‍ണം ലഭിക്കുന്നത്‌. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ്‌ താരം.തായ്‌ലന്‍ഡിന്റെ സുക്‌ചെരോണ്‍ തൂന്യക്കാണ്‌ വെള്ളി. മൂന്നു റൗണ്ടുകളിലായി 194 കിലോഗ്രാം ഭാരം ഇരുപത്തിമൂന്നുകാരിയായ ചാനു ഉയര്‍ത്തി. സെപ്‌റ്റംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ സീനിയര്‍ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 2014 കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെള്ളിയും നേടി. 1994, 95 വര്‍ഷങ്ങളില്‍ കര്‍ണം മല്ലേശ്വരിയിലൂടെയായിരുന്നു ലോക ചാംപ്യന്‍ഷിപ്പിലെ ഇതിനു മുമ്പുള്ള ഇന്ത്യയുടെ സ്വര്‍ണനേട്ടം.