Breaking News

Trending right now:
Description
 
Dec 01, 2017

മിസൈല്‍ പരീക്ഷണം വിജയമെന്നു കിം ജോങ്‌

image യുഎസ്‌ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ വിജയം. ബുധനാഴ്‌ച പുലര്‍ച്ചെയായിരുന്നു വിക്ഷേപണം. ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും കരുത്തേറിയതും ലോകത്തെവിടെയും എത്താവുന്നതുമാണെന്നായിരുന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. അതോടൊപ്പം അണ്വായുധ സ്വയം പര്യാപ്‌തത നേടിയതായി അദ്ദേഹം വ്യക്തമാക്കി. ഉത്തരകൊറിയയുടെ അവകാശവാദങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തില്‍ മിസൈല്‍ പരീക്ഷണത്തിന്റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. കൂടുതല്‍ വിശാലമായ ഡിസൈനിലുള്ള എന്‍ജിനാണു പുതിയ ഹ്വാസോങ്‌-15 റോക്കറ്റിനുള്ളതെന്നു ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്‌ധര്‍ ശരിവച്ചു. വലിപ്പവും ഭാരവും കൂടുതലാണ്‌. ഇതിനു മുമ്പ്‌ പരീക്ഷിച്ച റോക്കറ്റുകളേക്കാള്‍ കൂടുതല്‍ ദൂരവും ഉയരവും സഞ്ചരിക്കാന്‍ ഹ്വാസോങ്‌-15 കഴിയുമെന്നും വിദഗ്‌ധര്‍ വിലയിരുത്തി. ലോകത്തിനു ഭീഷണി ഉയര്‍ത്തിയ ഉത്തരകൊറിയയ്‌ക്കെതിരെ അതിശക്തമായ സാമ്പത്തിക-നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്താന്‍ എല്ലാ രാജ്യങ്ങളോടും യുഎസ്‌ ആവശ്യപ്പെട്ടു. മിസൈല്‍ പരീക്ഷണങ്ങളും ആണവയുദ്ധസന്നാഹവും ലോകത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടാല്‍ ഉത്തരകൊറിയ പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്നു യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹേലി മുന്നറിയിപ്പുനല്‍കി.